Monday, May 25, 2020

thumbnail

Gianluigi Buffon



2006 ജൂലൈ 9 -  ലോകകപ്പ് ഫൈനൽ. ബെർലിനിലെ ഒളിമ്പിയാസ്റ്റേഡിയൻ ആണ് വേദി. ഒന്നാം പകുതി കഴിഞ്ഞപ്പോൾ സ്കോർ നില 1 - 1. രണ്ടാം പകുതിയിൽ നിരന്തരമായി ആക്രമം അഴിച്ചു വിട്ട ഫ്രാൻസിനെ പിടിച്ചു നിർത്താൻ കുറച്ചധികം തന്നെ കഷ്ടപ്പെടുകയുണ്ടായി അസൂരിപ്പട.


അങ്ങനെയിരിക്കെ ഫ്രാൻസിന്റെ നായകനും ഇതിഹാസ താരവുമായ സിദാൻ 1998 ആവർത്തിക്കുവെന്നോളം തന്റെ മാന്ത്രിക തല കൊണ്ട് തൊടുത്തു വിട്ട ഒരു ഹെഡർ ഗോൾ വല ലക്ഷ്യമാക്കി നീങ്ങുന്നു. 69000ത്തിൽ പരം സ്റ്റേഡിയത്തിലും കോടിക്കണക്കിനു പേർ ടിവിക്ക് മുന്നിലായും ശ്വാസം അടക്കികപ്പിടിച്ചു നിന്നു. ഗോൾ പോസ്റ്റ് ഭേദിച്ച് കടക്കാനിരുന്ന പന്തിനെ ഒരു കൈ തട്ടി പുറത്തേക്കിടുന്നു.. 



മാൽദിനി, നെസ്റ്റ, കന്നവാരോ, ടോട്ടി, ഡെൽ പിയേറോ, ഇൻസാഗി, പിർലോ തുടങ്ങിയ അതികായരെക്കുറിച്ച് പറയുമ്പോൾ അവരോടൊപ്പം തന്നെ കേൾക്കുന്ന പേരാണ് ബുഫൊൺ.. ജിയാൻലൂഗി ബുഫൊൺ.
രണ്ടു ദശാബ്ദക്കാലമായി അസുരിയുടെ ഗോൾ വല കാക്കാൻ നിയോഗിക്കപ്പെട്ടവൻ. ഡിഫൻസിനു പേരുകേട്ട അസുരിപ്പടക്ക് ആ പട്ടം നിലനിർത്തുന്നതിൽ മോശമല്ലാത്ത പങ്കു വഹിച്ചിരുന്നു ബുഫൊൺ..



തന്റെ കുടെ കളിച്ചിരുന്ന ഇതിഹാസ താരങ്ങളെെല്ലാം കളം ഒഴിഞ്ഞു. ബുഫഫോണും അതിന് തയ്യാറെടുത്തിരുന്നു. 2018 ലോകകപ്പിൽ അസൂരിപ്പടയെ നയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ ബുഫൊൺ പരാജയപ്പെട്ടു.. അല്ല അദ്ദേഹം വിശ്വാസമർപ്പിച്ച സഹകളിക്കാർ അദ്ദേഹത്തെ പരാജയപ്പെടുത്തി.



വിന്റേജ് അസുരിയിൽ നിന്ന് ആകെ ബാക്കിയുണ്ടായിരുന്ന ബുഫൊൺ വിരമിക്കുന്നതോടുകുടി ഒരു യുഗമാണ് അവസാനിച്ചത്.. ആ ഒരു മടങ്ങിപ്പോക്കിന് രണ്ടുവർഷം തികഞ്ഞിരിക്കുന്നു.. 



ഇനി അസൂറി പട കളത്തിലിറങ്ങുക പുതിയ പിള്ളേരുമായിട്ടാണ്.. യോഗ്യത മത്സരങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനങ്ങൾ തന്നെയാണ് അവരിൽ നിന്ന് കാണാൻ സാധിച്ചത്.. എന്നാലും അതികായരെ മറന്ന് കൊണ്ട് ഒരു അസൂറി കാൽപന്ത് കാവ്യം ആസ്വദിക്കാൻ സാധിക്കുമോ?? 

Subscribe by Email

No Comments